വടകര: ഷാഫി പറമ്പിൽ എംഎൽഎയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. ഇതോടെ കാറിൽ നിന്നിറങ്ങി ആർജവമുണ്ടെങ്കിൽ പിണറായി വിജയനെതിരെ സമരം ചെയ്യാൻ പറഞ്ഞ് ഷാഫി ഫറമ്പിൽ. ......
കോഴിക്കോട്: മർക്കസ് നോളജ് സിറ്റിയിലെ പ്രവാചക കേശം വലുതാകുന്നെന്ന അവകാശവാദവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. കൊണ്ടുവന്ന് വെച്ചതിനേക്കാൾ അര സെന്റീമീറ്ററോളം പ്രവാചക കേശം വളർന്നെന്നാണ് കാന്തപുരം കഴിഞ്ഞ ദിവസം പറഞ്ഞത്.
കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ സംസാരിക്കവെയാണ് കാന്തപുരം പ്രവാചക കേശം വളരുന്നെന്ന് പറഞ്ഞത്. ......
കോഴിക്കോട്: ഗവൺമെൻറ് സൈബർ പാർക്കിലെ ഓണാഘോഷങ്ങൾക്ക് ഫ്ലാഷ് മോബിന്റെയും ബലൂൺ പറത്തലിന്റെയും അകമ്പടിയോടെ ആവേശോജ്ജ്വലമായ തുടക്കമായി. ഇന്നുമുതൽ ആറ് ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് സെപ്റ്റംബർ രണ്ടിലെ മെഗാ ഷോയുടെ സമാപനം ആകും.
സൈബർ പാർക്കിലെ ജീവനക്കാർക്കായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത് മാവേലിയുടെ വരവ് വിവിധ തരം കളികൾ തുടങ്ങിയവ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നു.
ആഘോഷങ്ങളുടെ തുടക്കം കുറിച്ച് സഹ്യ കെട്ടിടത്തിനു മുന്നിൽ നടത്തിയ ഫ്ലാഷ് മോബിൽ വിവിധ കമ്പനികളിൽ നിന്നുള്ള നിരവധി ജീവനക്കാർ പങ്കെടുത്തു. ......
ലാബിനുള്ളിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് ഉള്ള്യേരിയിലാണ് സംഭവം.ഹോട്ടൽ ജീവനക്കാരനായ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിനാണ് പിടിയിലായത്. ......
കോഴിക്കോട്: ബ്യൂട്ടി ഉല്‍പ്പന്ന രംഗത്തെ മുന്‍നിര ഡിജിറ്റല്‍ സാന്നിധ്യമായ നൈകാ ഓണം പ്രമാണിച്ച് പാറ്റ് മഗ്രാത്ത് ഐ ഷാഡോസ്, അര്‍ബന്‍ ഡീകെ കാജല്‍, ഫ്ളോറന്‍സ് ബൈ മില്‍സ് മസ്കാര, കെ ബ്യൂട്ടി കുഷന് ഫൗണ്ടേഷന്, നൈകാ മാറ്റ് റ്റു ലാസ്റ്റ് ലിപ്സ്റ്റിക് എന്നീ ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. നൈകായുടെ nykaa.com സൈറ്റിലൂടെയും ആപ്പിലൂടെയും രാജ്യത്തുടനീളമുള്ള 200ലേറെ സ്റ്റോറുകളിലൂടെയും ഈ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.
ദിവസങ്ങള്‍ നീളുന്ന ഓണോഘോഷങ്ങള്ക്കായി ഉടുത്തൊരുങ്ങുമ്പോള്‍ കണ്പോളകളില് സ്വര്‍ണമോ ബ്രോണ്‍സോ പൂശി, ആഴമേകാന്‍ കാജലെഴുതി, ബോള്‍ഡായ ലുക്കിന് മസ്കാര കൊണ്ട് ഫിനിഷ് ചെയ്യാനാണ് നൈകാ ഈ ഉല്പ്പന്നങ്ങളെത്തിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ......
കേരളത്തിലേക്ക് രാസലഹരി കടത്തിയ ഏഴുപേരെ ഹരിയാണയിലെ ഗുരുഗ്രാമിൽനിന്നും കോഴിക്കോട് ടൗൺ പൊലീസ് പിടികൂടി. പിടിയിലായവരിൽ മൂന്നുപേർ നൈജീരിയൻ സ്വദേശികളാണ്. ഒരുകോടി രൂപ വിലവരുന്ന ലഹരിവസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഗുരുഗ്രാമിൽവെച്ച് രാസലഹരി നിർമിച്ച് ഡാർക്ക് വെബ് വഴിയായിരുന്നു ഇവർ വിൽപ്പന നടത്തിയിരുന്നത്. ......
കോഴിക്കോട് രാമനാട്ടുകരയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച പ്രധാനപ്രതി അറസ്റ്റിൽ. മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് സ്വദേശി വള്ളിക്കാട്ട് റിയാസ് (29) ആണ് പൊലീസിന്റെ പിടിയിലായത്. ......

കോഴിക്കോട് : കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേർസ് ബിഎം എച്ച്- മാസ്റ്റർ പ്രീമിയർ ലീഗ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റ് സമാപിച്ചു.
മാസ്റ്റേഴ്സ് വിഭാഗത്തിൽ
ടീം ദോസ്തി ചാമ്പ്യന്മാരായി.
ന്യൂ ക്ലൗഡ് കുറ്റിച്ചിറയെ 11 റൺസിന് തോൽപ്പിച്ചാണ് ദോസ്തി ചാമ്പ്യൻസ് കിരീടം സ്വന്തമാക്കിയത്.
ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ടീം ദോസ്തി നിശ്ചിത ഓവറിൽ 97 റൺസ് നേടി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂ ക്ലൗഡ്സിനെ 86 റൺസിൽ മികച്ച ബൗളിങ്ങിലൂടെ ഒതുക്കിയാണ് ദോസ്തി നേട്ടം കൈവരിച്ചത്.
ജൂനിയർ വിഭാഗം ഫൈനലിൽ ടീം ആർ 18 ചാമ്പ്യൻമാരായി. ഫ്രൈഡേ ക്രിക്കറ്റ് ക്ലബിനെ രണ്ട് റൺസിനാണ് ടിം ആർ 18 നെ തോൽപ്പിച്ചത്.
സൂപ്പർ സീനിയർ വിഭാഗത്തില സാറ്റർഡേ നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരായി.
8 വിക്കറ്റിനാണ് സ്റ്റീൽ ഒ സ്റ്റിൽ നെ തോൽപ്പിച്ചത്.
മാസ്റ്റേർസ് വിഭാഗത്തിൽ ടീം ദോസ്തിയുടെ ഫഹദ് കറാനി ഫൈനലിലെ മാൻ ഓഫ് ദി മാച്ചും ഗെയിം ചേഞ്ചർ ആയി ദോസ്തിയുടെ തന്നെ തബുവും തിരഞ്ഞെടുക്കപ്പെട്ടു.
മാസ്റ്റേഴ്സ് വിഭാഗത്തിൽ ടൂർണമെന്റിലെ താരമായും മികച്ച ബാറ്ററായും ന്യൂ ക്ലൗഡ്സിന്റെ തഹമീർ അഹമ്മദ് തെമിയും ബെസ്റ്റ് ബൗളർ ആയി അബ്ബാസും തിളങ്ങി.
ജൂനിയർ വിഭാഗത്തിൽ മികച്ച താരമായി എഫ് സി സി ഖോബറിന്റെ തർഷാദും മികച്ച ബൗളർ ആയി അഫ്താബും തിരഞ്ഞെടുത്തു.
സൂപ്പർ സീനിയർ വിഭാഗത്തിൽ ടൂർണമെന്റിലെ താരമായി സാറ്റ്ർദേ ക്നൈറ്റ് റൈഡേഴ്സിന്റെ മെഹ്റൂഫ് പി പി യും തിരഞ്ഞെടുത്തു.
സൂപ്പർ സീനിയർ വിഭാഗത്തിൽ സാറ്റർഡേ ക്യാപ്റ്റൻ പി പി മെഹ്റൂഫ് , ജൂനിയർ വിഭാഗത്തിൽ
ടീം ആർ 18 ലെ സിയാദ് അഹമ്മദ്
മാൻ ഓഫ് ദി മാച്ചായി .
നടക്കാവ് ടർഫ് ഓൺ ഗ്രൗണ്ടിൽ നടക്കുന്ന സമാപന ചടങ്ങിൽ
ട്രാഫിക്ക് അസി. ......

കോഴിക്കോട്: മലയാളം പുരസ്കാര സമിതിയുടെ ഒന്‍പതാമത് മലയാള പുരസ്കാരങ്ങളില് മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്ക്കാരം കേരളശബ്ദം കൊച്ചി ബ്യൂറോചീഫ് മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരിക്ക്.
ചലച്ചിത്ര മേഖലയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയതിന് സിബി മലയിലിന് പ്രത്യേക ആദരവ്, ചലച്ചിത്ര മേഖലയില്‍ കാര്‍ത്തിക, വി കെ ശ്രീരാമന്, ചലച്ചിത്ര- നാടക മേഖലയില്‍ ജയപ്രകാശ് കുളൂര്‍, കഥാപ്രസംഗത്തില്‍ വസന്ത കുമാര്‍ സാംബശിവന്, രാജീവ് കൃഷ്ണ മാങ്കൊമ്പ് (സോപാന നൃത്തം), കുമാര്‍ജി പാലത്ത് (നാടകം), സതി ആര് വി (കലാ സാംസ്കാരികം) എന്നിവര്‍ക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരവും മോഹന്‍ലാല്‍ മികച്ച നടന് (തുടരും), അഭിനയ എം ജി മികച്ച നടി (പണി), തോമസ് സെബാസ്റ്റ്യന്‍, കവി പ്രസാദ് ഗോപിനാഥ് മികച്ച ചലച്ചിത്രം (അം അഃ), ഷാഹി കബീര്‍ മികച്ച സംവിധായകന് (റോന്ത്), രഞ്ജിത്ത് രജപുത്ര, തരുണ്‍ മൂര്‍ത്തി മികച്ച ജനപ്രീതി നേടിയ ചലച്ചിത്രം (തുടരും), പ്രകാശ് വര്‍മ്മ മികച്ച പുതുമുഖ നടന് (തുടരും), കുമാരി റാണിയ റാണ പുതുമുഖ നടി (പ്രിന്‍സ് ആന്‍ഡ് ഫാമിലി), കോട്ടയം നസീര്‍ മികച്ച സഹനടന്‍ (ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍), അശ്വതി ചന്ദ് കിഷോര്‍ മികച്ച സഹനടി (വ്യസനസമേതം ബന്ധുമിത്രാദികള്‍), അപ്പുണ്ണി ശശി (ചലച്ചിത്ര നാടകരംഗത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയതിനുള്ള പ്രത്യേക ആദരവ്), കലാഭവന്‍ നവാസ് മരണാനന്തര ബഹുമതി (ഇഴ), നിഷാദ് യൂസഫ് മരണാനന്തര ബഹുമതി (എഡിറ്റര്‍- തുടരും), ഹരികൃഷ്ണന് ലോഹിത ദാസ് മികച്ച ഛായാഗ്രഹകന് (ധീരന്), പുളിയനീ പൗലോസ് (മരണമാസ്), ഗോകുല്‍ സുരേഷ് (ഡൊമിനിക്, സുമതി വളവ്), ചന്തു സലിംകുമാര്‍ (പൈങ്കിളി), പ്രണവ് ടിയോഫിന്‍ (നരി വേട്ട), നിരഞ്ജന അനൂപ് (പടക്കളം), ഐശ്വര്യ മിഥുന് (പൊറാട്ടുനാടകം), പ്രത്യേക പുരസ്കാരം, എ്ര എസ് ദിനേശ് പി ആര് ഒ, ഐശ്വര്യ രാജ് ഡിജിറ്റല്‍ പി ആര് ഒ, അഭിലാഷ് മോഹനന് ഡെപ്യൂട്ടി എഡിറ്റര്‍ (മാതൃഭൂമി ന്യൂസ്), നൂര്ജഹാന് എസ് മികച്ച അവതാരക (കേരളകൗമുദി), കെ ജെ തോമസ് മികച്ച കലാസാംസ്കാരിക പ്രവര്ത്തകന്, സുബൈര്‍ കോഴിക്കോട് മികച്ച കലാസാംസ്കാരിക പ്രവര്ത്തകന്, ഡോ. ജയപ്രകാശ് ശര്‍മ വൈജ്ഞാനിക സാഹിത്യം (കാമയാനീ), സെബു വി വി സഞ്ചാര സാഹിത്യം (എന്റെ യൂറോപ്പ് യാത്ര), ബാബു അബ്രഹാം മികച്ച നോവല്‍ (കമ്പിളി കണ്ടത്തെ കല്ഭരണികള്), അശോകന് മേയ്ക്കാട് ഹാസ്യ സാഹിത്യം (കൊക്കിന് വെച്ചത് ചക്കിന് കൊണ്ടു), സരിത എന്‍ എസ് ഖണ്ഡകാവ്യം (ചന്ദ്രനഖ), മൈസൂന ഹാനി മികച്ച കഥാസമാഹാരം, ഷാഹിന കെ റഫീഖ് കുട്ടികളുടെ നോവല്‍, രേഷ്മ ജോണ്സണ് കവിത (വിശുദ്ധ കൂദാശ), ഫിദ അശ്റഫ് കറുപ്പം വീട്ടില്‍ (ട്രാവല്‍ ഫോട്ടോഗ്രാഫര്‍), ജെയ്സി ശ്രീഹരി ഗാനാലാപനം, ഹ്യൂമന്‍ സിദ്ദീഖ് ഗാന രചയിതാവ് (മശിപ്പച്ചയും കല്ലു പെന്‍സിലും), അഫ്രിന് ഫാത്തിമ (മലയാളമങ്ക), എലിസബത്ത് ജോയ് (മലയാളമങ്ക), അല്‍ഫോന്‍സ ജോയ് (മലയാളമങ്ക), അഞ്ജലി കൃഷ്ണ (മലയാളമങ്ക) എന്നിവര്‍ക്കാണ് മറ്റു പുരസ്ക്കാരങ്ങള്‍.
പുരസ്ക്കാരങ്ങള്‍ ഒക്ടോബര്‍ അവസാനവാരം വിതരണം ചെയ്യുമെന്ന് ഇസ്മായില്‍ കൊട്ടാരപ്പാട്ട്, റഹീം മുല്ല വീട്ടില്‍, രമ്യ പ്രശാന്ത്, ശ്രീകല സി പി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ......
കോഴിക്കോട്: ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ (ഐസിസികെ) മൂന്നു ദിവസം നീണ്ട വാർഷിക സമ്മേളനം ഹോട്ടൽ എംപിഎസ് ടിയാരയിൽ സമാപിച്ചു.
ഹ്യദയാഘാതവും സങ്കീര്‍ണ ഹൃദ്രോഗങ്ങളും കൈകാര്യം ചെയ്യുന്ന ഹ്യദ്രോഗ വിദഗ്ദ്ധരുടെ സംസ്ഥാന സംഘടനയാണ് ഐസിസികെ.ഐസിസികെ പ്രസിഡന്റ് ഡോ. മധു ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സങ്കീർണ്ണമായ ഓപ്പൺ-ഹാർട്ട് സർജറികൾ അധികവും കത്തീറ്റർ (നേർത്ത ട്യൂബ് ) ഉപയോഗിച്ചുള്ള സുരക്ഷിതവും, കൃത്യതയേറിയതും, ഏറെ ഫലപ്രദവുമായ നടപടിക്രമങ്ങൾക്ക് വഴിമാറി. ......